ഐഎസ്എൽ: ഹൈദരാബാദിനെതിരെ ചെന്നൈക്ക് തകർപ്പൻ ജയം
ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ ചെന്നൈക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈ ജയിച്ചത്. ജയത്തോടെ ചെന്നൈ പ്ലേയ് ഓഫ് സാധ്യത നിലനിർത്തി.തികച്ചും ഏകപക്ഷീയ മൽസരമാണ് ഇന്നലെ നടന്നത്. ക്രിവെലാരോയും, വാല്‍സ്കിസുമാണ് ചെന്നൈക്ക് വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ ചെന്നൈ ഏഴാം സ്ഥാനത്തെത്തി.വാല്‍സ്കി ഇരട്ട ഗോളുകൾ നേടി.
40ആം മിനിറ്റിൽ ആണ് ആദ്യ ഗോൾ ചെന്നൈ നേടിയത്, പിന്നീട് മൂന്ന് മിനിറ്റുകൾക്കുള്ളിൽ ചെന്നൈ രണ്ടാം ഗോളും നേടി ലീഡ് ഉയർത്തി. രണ്ടാം പകുതിയിലും ആദ്യ ഗോൾ നേടിയത് ചെന്നൈ ആയിരുന്നു. 65 ആം മിനിറ്റിൽ ആണ് ചെന്നൈ മൂന്നാം ഗോൾ നേടിയത്. പിന്നീട് അവസാന നിമിഷം 88ആം മിനിറ്റിൽ മര്‍സെലിനോ ആണ് ഹൈദരാബാദിന് വേണ്ടി ഒരു ഗോൾ നേടിയത്. ഹൈദരാബാദിൻറെ ഒൻപതാം തോൽവിയാണിത്.






































