Cricket Top News

ഇന്ത്യയുടെ വൻ മതിലിന് ഇന്ന് നാൽപ്പത്തിഏഴാം ജന്മദിനം

January 11, 2020

author:

ഇന്ത്യയുടെ വൻ മതിലിന് ഇന്ന് നാൽപ്പത്തിഏഴാം ജന്മദിനം

ഇന്ത്യയുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ രാഹുല്‍ ദ്രാവിഡിന് നാൽപ്പത്തിഏഴാം ജന്മദിനമാണിന്ന്. ജനുവരി 11, 1973, ഇൻഡോറിൽ ആണ് അദ്ദേഹം ജനിച്ചത്. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കർണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. പന്ത്രണ്ടാം വയസ്സു മുതല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ അദ്ദേഹം, പിന്നീട് അണ്ടര്‍ 15, 17, 19 ലെവലുകളില്‍ കര്‍ണാടകത്തിനു വേണ്ടി കളിച്ചു. 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരൻ. 2008 മാർച്ച് 29-ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 10,000 റൺസ് തികച്ചു. സുനിൽ ഗവാസ്കർക്കും,സച്ചിൻ തെണ്ടുൽക്കർക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനുമായി ദ്രാവിഡ്.

2012 മാർച്ച് 9-നു് ബാംഗ്ലൂരിൽ വെച്ച് ബി.സി.സി.ഐ. പ്രസിഡണ്ട് എൻ. ശ്രീനിവാസനും, മുൻ ഇന്ത്യൻ ക്യാപ്റ്റനായ അനിൽ കുംബ്ലെയുമായി ചേർന്നു നടത്തിയ ഒരു പത്ര സമ്മേളനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 64 ടെസ്റ്റുമത്സരങ്ങളില്‍ നിന്നുമായി അഞ്ച് ഇരട്ട സെഞ്ച്വറികളും മുപ്പത്താറു സെഞ്ച്വറികളും അറുപത്തിമൂന്ന് അര്‍ദ്ധസെഞ്ച്വറികളുമടക്കം 13288 റണ്‍സ് നേടിയിട്ടുണ്ട് രാഹുല്‍. 344 ഏകദിനങ്ങളില്‍ നിന്നും 12 സെഞ്ച്വറികളും 83 അര്‍ദ്ധസെഞ്ച്വറികളും അടക്കം 10889 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ എടുത്ത താരമാണ് അദ്ദേഹം. 210 ക്യാച്ചുകൾ ആണ് രാഹുൽ ദ്രാവിഡിന്റെ കൈകളിൽ എത്തിയത്. ക്രീസില്‍ ഏറ്റവുമധികം സമയം ചെലവിട്ടത് എന്ന നേട്ടവും അദ്ദേഹത്തിൻറെ പേരിലാണ്. 735 മണിക്കൂര്‍ 52 മിനിട്ടു നേരമാണ് രാഹുല്‍ ദ്രാവിഡ് ക്രീസില്‍ ചിലവിട്ടത്. എല്ലാ ടെസ്റ്റ് പ്ലെയിങ്ങ് രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി അടിച്ച ആദ്യ താരവും അദ്ദേഹമാണ്.

Leave a comment