Tennis Top News

മരിയ ഷറപ്പോവ ബ്രിസ്‌ബേൻ ഇന്റർനാഷണലിൽ തിരിച്ചെത്തും

January 1, 2020

author:

മരിയ ഷറപ്പോവ ബ്രിസ്‌ബേൻ ഇന്റർനാഷണലിൽ തിരിച്ചെത്തും

റഷ്യൻ പ്രഫഷണൽ ടെന്നിസ് താരമായ മരിയ യൂറിയേവ്ന ഷറപ്പോവ ടെന്നിസിലേക്ക് തിരിച്ചെത്തുന്നു.പരിക്ക് മൂലം കഴിഞ്ഞ വര്ഷം മത്സരങ്ങളിൽ നിന്ന് വിട്ട് നിന്മ താരം ഈ വര്ഷം കോർട്ടിലേക്ക് തിരിച്ചെത്തുകയാണ്. മുൻ ലോക ഒന്നാം നമ്പർ താരമായ മരിയ ഷറപ്പോവ ബ്രിസ്‌ബേൻ ഇന്റർനാഷണലിൽ ടൂർണമെന്റിലൂടെ ആണ് തിരികെയെത്തുന്നത്. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന്‌ കഴിഞ്ഞവര്‍ഷം കോർട്ട് വിട്ട ഈ 32 കാരി പൂർവാധികം ശക്തിയോടെയാകും ഇത്തവണ എത്തുക. അഞ്ച് തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യൻ നിലവിലെ ലോക ഒന്നാം നമ്പർ താരം ആഷ് ബാർട്ടി, നവോമി ഒസാക്ക, കരോലിന പ്ലിസ്‌കോവ എന്നിവരോടൊപ്പം ജനുവരി 6-12 വരെ ക്വീൻസ്‌ലാന്റ് ടെന്നീസ് സെന്ററിൽ കളിക്കും.

കരിയറിൽ ഉടനീളം തോളിൽ പ്രശ്‌നമുണ്ടായതാണ് ഷറപ്പോവയെ ബാധിച്ചത്. കഴിഞ്ഞ വർഷം താരം 15 കളികൾ മാത്രമാണ് കളിച്ചത്. ഇതൊരു പുതിയ തുടക്കമാണെന്ന് ഷറപ്പോവ പറഞ്ഞു.അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങളുൾപ്പെടെ 32 WTA കിരീടങ്ങൾ നേടിയ ഷറപ്പോവ ആഗസ്‌തില്‍ യുഎസ്‌ ഓപ്പണിലാണ്‌ അവസാനം കളിച്ചത്.

Leave a comment