രഞ്ജിയിൽ സഞ്ജു സാംസണിന് പകരം രോഹന് പ്രേം കേരള ടീമിൽ
ജനുവരി മൂന്നിന് തുടങ്ങുന്ന കേരളത്തിൻറെ നാലാം രഞ്ജി മത്സരത്തിൽ സഞ്ജു സാംസണിന് പകരം രോഹൻ പ്രേം ടീമിൽ ഇടം നേടി. നാലാം മത്സരത്തിൽ കേരളം ഹൈദരാബാദിനെതിരെയാണ് മൽസരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടിയതിനാൽ ആണ് രോഹൻ കേരള ടീമിൽ എത്തിയത്. സ്പിന്നര്‍ കെ.എസ് മോനിഷിന് പകരം ആള് റൗണ്ടര്‍ വിനൂപ് മനോഹരനും രഞ്ജി ടീമില്‍ തിരിച്ചെത്തി. കൂടാതെ സന്ദീപ് വാര്യരും കേരള ടീമിൽ കളിക്കില്ല. ഇന്ത്യൻ എ ടീമിൽ കളിക്കുന്നതിനാൽ ആണ് താരം രഞ്ജിയിൽ നിന്ന് മാറിയത്.
മൂന്ന് മത്സരങ്ങളിൽ രണ്ട് കളികളും തോറ്റ കേരളത്തിന് ഒരു ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞത് ഒഴിച്ചാൽ രണ്ടിലും മോശം പ്രകടനമാണ് കേരളം നടത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റിൻസി നേടിയ താരമാനം രോഹൻ പ്രേം. 85 മത്സരങ്ങളില്‍ നിന്ന് 4674 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ശാരിരിക ക്ഷമത തെളിയിക്കാന്‍ പറ്റാതിരുന്നതിനാലാണ് രോഹൻ ആദ്യ മത്സരങ്ങളിൽ കേരള ടീമിൽ ഇടം നേടാതിരുന്നത്.






































