Cricket Top News

ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പുതിയ സീസണിന് 2020 മാർച്ച് 29ന് തുടക്കമാകും

January 1, 2020

author:

ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പുതിയ സീസണിന് 2020 മാർച്ച് 29ന് തുടക്കമാകും

ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പുതിയ സീസണിന് 2020 മാർച്ച് 29ന് തുടക്കമാകും. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഫീഷ്യലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 19ന് 2020ലേക്കുള്ള ഐപിഎൽ താര ലേലം നടന്നിരുന്നു.പുതിയ സീസണിലെ ആദ്യ മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാകും നടക്കുക.

എന്നാൽ ഈ സമയത്ത് ഐപിഎൽ തുടങ്ങുന്നതിനാൽ വിദേശ താരങ്ങൾ ആദ്യ മത്സരണങ്ങളിൽ ഉണ്ടാകില്ല. ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ട്ടമാകും.ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് മത്സരവും, ശ്രീലങ്ക ഇംഗ്ലണ്ട് മത്സരവും ഉള്ളതിനാൽ ആണ് ഈ ടീമിലെ താരങ്ങൾക്ക് മത്സരിക്കാൻ കഴിയാത്തത്. ഈ സാഹചര്യം കണക്കിലെടുത്ത് ചിലപ്പോള്‍ മല്‍സരം ഏപ്രില്‍ ആദ്യവാരത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

Leave a comment