ഐഎസ്എൽ: ഇന്ന് മുംബൈ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിയൊൻപതാം മൽസരത്തിൽ ഇന്ന് മുംബൈ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും. മുംമ്പൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം ആരംഭിക്കുക. ഐഎസ്എല്ലിലെ ഈ വർഷത്തെ അവസാന മൽസരമാണ് ഇന്ന് നടക്കുക. രണ്ട് ടീമുകളുടെയും പത്താം മൽസരമാണ് ഇന്ന് നടക്കുന്നത്. നിലവിൽ പട്ടികയുടെ ഏറ്റവും താഴെയുള്ള ഹൈദരാബാദ്, വർഷാവസാനം ഒരു ജയം നേടി അവസാനിപ്പിക്കാൻ ആകും ശ്രമിക്കുക . എന്നാൽ കഴിഞ്ഞ രണ്ട് മൽസരങ്ങളും ജയിച്ച മുംബൈ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇന്ന് ജയിക്കുകയോ, സമനില നേടുകയോ ചെയ്താൽ അവർക്ക് നാലാം സ്ഥാനത്തെത്താം.
കഴിഞ്ഞ കുറച്ച് റൗണ്ടുകളിൽ, ജോർജ്ജ് കോസ്റ്റയുടെ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. അവസാന അഞ്ച് കളികളിൽ നിന്ന് ഒമ്പത് പോയിന്റുകൾ ആണ് അവർ നേടിയത്. ഈ സീസണിൽ അവർക്ക് വേണ്ടി 12 പേരാണ് ഗോൾ നേടിയത്.പോയിന്റ് പട്ടികൾ അവസാനമുള്ള ഹൈദരാബാദിന് ഒരു ജയം മാത്രമാണ് ഉള്ളത്. അവസാന അഞ്ച കളികളിൽ നിന്ന് അവർക്ക് രണ്ട് പോയിന്റ് ആണ് നേടാൻ കഴിഞ്ഞത്. മൂന്ന് കളികൾ ആണ് അവർ തോറ്റത്. ഈ സീസണിൽ എവേ മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് പോലും എടുക്കാത്ത ഏക ടീം ഹൈദരാബാദ് മാത്രമാണ്.






































