Cricket Top News

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ടെസ്റ്റ്: ജയിക്കാൻ ഇംഗ്ലണ്ടിന് 255 റൺസ് കൂടി

December 29, 2019

author:

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ടെസ്റ്റ്: ജയിക്കാൻ ഇംഗ്ലണ്ടിന് 255 റൺസ് കൂടി

ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയപ്രതീക്ഷയിൽ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 376 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മികച്ച നിലയിലാണ്. ഒരു വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. മൂന്നാം ദിവസം കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 121/1 എന്ന നിലയിലാണ്. 77 റണ്‍സുമായി റോറി ബേണ്‍സും 10 റണ്ണോടെ ജോ ഡെന്‍ലിയും ആണ് ക്രീസിൽ. ഇൻ അവർക്ക് ജയിക്കാൻ വേണ്ടത് 255 റൺസ് ആണ്. രണ്ട് ദിവസം ശേഷിക്കെ 9 വിക്കറ്റും  അവർക്ക് ഉണ്ട്. ഡൊമനിക് സിബ്‌ലി(29)യുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്‌സ് 284 റണ്‍സിന് അവസാനിപ്പിച്ച ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക 181 റണ്‍സിന് ഓള്‍ഔട്ട് ആക്കി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 103 റൺസിന്റെ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്‌സ് 272 റണ്‍സിൽ അവസാനിച്ചു. ജോഫ്ര ആര്‍ച്ചർ ആണ് ദക്ഷിണാഫ്രിക്കയെ ഒതുക്കിയത്. റാസി വാന്‍ ഡര്‍ ഡസ്സന്‍ (51), ന്റിച്ച് നോര്‍ജെ (40) ,വെര്‍നോണ്‍ ഫിലാന്‍ഡര്‍ (46) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്ങ്സിൽ തിളങ്ങിയത്. ആഴ്ച്ച അഞ്ച് വിക്കറ്റ്  നേടിയപ്പോൾ ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റ് നേടി.

Leave a comment