Foot Ball Top News

രണ്ടാം ജയത്തിനായി കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും

December 28, 2019

author:

രണ്ടാം ജയത്തിനായി കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിയെട്ടാം മൽസരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. നിലവിൽ ഒൻപതു മത്സരങ്ങളിൽ നിന്നായി ഏഴു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തും, എട്ടു മത്സരങ്ങളിൽ നിന്നായി രണ്ടു ജയവും നാലു സമസമനിലകളും രണ്ടു തോൽവിയും നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ആറാംസ്ഥാനത്തുമാണ് ഉള്ളത്. സ്വന്തം ഗ്രൗണ്ടിൽ ഈ വർഷത്തെ അവസാന മൽസരം ജയിക്കാനാകും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

എന്നാൽ രണ്ട് ടീമുകളുടെയും അവസാന മൽസരം തോൽവിയിലാണ് അവസാനിച്ചത്. താരതമ്യേന മികച്ച പ്രകടനമാണ് നോർത്ത്ഈസ്റ്റ് ആറാം സീസണിൽ കാഴ്ചവച്ചത്. എന്നാൽ അവസാന നാല് മത്സരങ്ങളിൽ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് തോൽവിയും, രണ്ട് സമനിലയുമാണ് അവർക്കുള്ളത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോട് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തു നിന്ന് ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ മൂന്നു പോയിന്റും അവർക്ക് മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. അവസാന 11 എവേ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടാനായിട്ടില്ല.

Leave a comment