Foot Ball Top News

ഹോം ഗ്രൗണ്ടിൽ ആദ്യ ജയം സ്വന്തമാക്കി ഒഡീഷ 

December 28, 2019

author:

ഹോം ഗ്രൗണ്ടിൽ ആദ്യ ജയം സ്വന്തമാക്കി ഒഡീഷ 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന ഒഡീഷ ജംഷദ്പൂര്‍ എഫ് സി മൽസരത്തിൽ ഒഡീഷക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷ വിജയിച്ചത്. സ്വന്തം ഗ്രൗണ്ടിൽ ഈ സീസണിലെ ആദ്യ ജയമാണ് ഇന്നലെ ഒഡീഷ സ്വന്തമാക്കിയത്. ഈ സീസണിലെ ഒഡീഷയിട്ട് മൂന്നാം ജയമാണിത്. ജയത്തോടെ അവർ ആറാം സ്ഥാനത്തെത്തി. ജാംഷെഡ്പൂരിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അവർക്ക് ജയിക്കാൻ ആയിട്ടില്ല .

ഒഡീഷക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത് അരിയാണ്ടെ സാന്റനെയാണ്. മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് ഒന്നാം പകുതിയിൽ ആണ്.28ആം മിനിറ്റിൽ ആദ്യ ഗോൾ ഒഡീഷയാണ് നേടിയത്. എന്നാൽ എന്നാൽ പത്ത് മിനിറ്റിനുള്ളിൽ പെനാള്‍റ്റി ഗോളിലൂടെ ജംഷദ്പൂര്‍ സമനില നേടി. മോണ്‍റോയ് ആണ് ഗോൾ നേടിയത്.  പിന്നീട് 45ആം മിനിറ്റിൽ ഒഡീഷ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ സമനില ഗോളിനായി ജംഷഡ്‌പൂർ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

Leave a comment