Cricket Top News

രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് 467 റൺസിൽ അവസാനിച്ചു 

December 27, 2019

author:

രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് 467 റൺസിൽ അവസാനിച്ചു 

ഓസ്‌ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് 467 റൺസിൽ അവസാനിച്ചു. ട്രാവിസ് ഹെഡ് ആണ് രണ്ടാം ദിവസം ഓസ്‌ട്രേലിയയെ മിൿച സ്‌കോറിൽ എത്തിച്ചത്. ട്രാവിസ് സെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഒടുവിൽ വിവരം കിട്ടുമ്പോൾ വിക്കറ്റ് പോകാതെ 20 റൺസ് നേടിയിട്ടുണ്ട്. ടോം ലാത്തവും, ടോം ബ്ലണ്ടലുമാണ് ക്രീസിൽ.

രണ്ടാം ദിവസം സ്മിത്തിന്റെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് ആദ്യം നഷ്ടമായത്. പിന്നീട് ട്രാവിസ് ഹെഡും(114), ടിം പെയിനും(79) ചേർന്നാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 150 റൺസ് നേടി. തകർപ്പൻ ബാറ്റിങ്ങ് ആണ് ഇരുവരും നടത്തിയത്. ഹെന്‍റി നിക്കോള്‍സിന്റെ തകർപ്പൻ ക്യാച്ചിൽ ആണ് 77 റൺസ് നേടിയ സ്മിത്ത് പുറത്തായത്. സ്മിത്ത് പുറത്തായതിന് ശേഷം ഓസീസിനെ പിടിച്ചുകെട്ടാമെന്ന് കിവീസ് കരുതി. എന്നാൽ അവരുടെ സ്വപ്നങ്ങൾ  ആറാം വിക്കറ്റിൽ പ്റ്റന്‍ ടിം പെയ്നും, ഹെഡ്ഡുും ചേര്‍ന്ന് കാറ്റിൽ പറത്തി.

 

Leave a comment