Cricket Top News

രണ്ടാം ഏകദിനം: വിൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

December 19, 2019

author:

രണ്ടാം ഏകദിനം: വിൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

വിശാഖപട്ടണം: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. വിൻഡീസിനെ 107 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. മൂന്ന് മൽസരങ്ങൾ ഉള്ള പരമ്പരയിൽ ഓരോ ജയം വീതം വീതം ഇരുടീമുകളും നേടി. ഇന്ത്യ ഉയർത്തിയ 387 റൺസ് പിന്തുടർന്ന വിൻഡീസിന്റെ ഇന്നിങ്ങ്‌സ് 280 റൺസിൽ അവസാനിച്ചു. സ്പിന്നര്‍ കുല്‍ദീപ് യാദവ് ഹാട്രിക് നേടി. ഇന്ത്യയുടെ ആധിപത്യം ആണ് ഇനങ്ങളെ കാണാൻ കഴിഞ്ഞത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്.

ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്ന വിൻഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ അവർ 61 റൺസ് നേടി. എന്നാൽ പിന്നീട് വിക്കറ്റുകൾ നഷ്ടമായ അവർക്ക് താങ്ങായത് 75 റൺസ് നേടിയ നിക്കോളാസ് ആണ്. മധ്യ ഓഡർ ബാറ്സ്മാന്മാർക്ക് തിളങ്ങാൻ പറ്റാഞ്ഞത് വിൻഡീസിന് വിനയായി. 78 റൺസ് നേടിയ ഹോപ്പും, നിക്കോളാസും മാത്രമാണ് മികച്ച പ്രകടനവും നടത്തിയത്. ഷായ് ഹോപ്പ് ,ജെയ്സന്‍ ഹോള്‍ഡര്‍, അല്സാരി ജോസഫ്‌ എന്നിവരെയാണ് ഹാട്രിക്കിലൂടെ കുൽദീപ് പുറത്താക്കിയത്. മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് നേടി.

രാഹുലിന്റെയും, രോഹിത്തിന്റെയും തകർപ്പൻ ഇന്നിങ്ങ്‌സും, പന്ത്-അയ്യർ സഖ്യത്തിൻറെ വെടിക്കെട്ട് ബാറ്റിങ്ങും ആണ് ഇന്ത്യൻ സ്‌കോർ 387ൽ എത്തിച്ചത്. വിൻഡീസ് ബൗളർമാരെയെല്ലാം ഇന്ത്യൻ ബാറ്റസ്മാൻമാർ അടിച്ചൊതുക്കിയ മൽസരത്തിൽ ഒന്നാം വിക്കറ്റിൽ രാഹുലും, രോഹിതും നടത്തിയ തകർപ്പൻ ബാറ്റിങ്ങ് ആണ് ഇന്ത്യയുടെ അടിത്തറ പാകിയത്രോഹിത് ശർമ്മ 159 റൺസ് നേടിയപ്പോൾ രാഹുൽ 102 റൺസ് നേടി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 227 റൺസ് നേടി. പിന്നീടെത്തിയ കൊഹ്‌ലി റൺസ് ഒന്നും എടുക്കാതെ പുറത്തായി. പിന്നീട് പന്തും, ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യൻ സ്‌കോർ ഉയർത്തി. വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ഇരുവരും നടത്തിയത്. പന്ത് 39 റൺസും, അയ്യർ 53 റൺസും നേടി.

 

Leave a comment