Foot Ball Top News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരെ ടോട്ടന്നതിന് ജയം

December 16, 2019

author:

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരെ ടോട്ടന്നതിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വോൾവ്‌സ് ടോട്ടനം മൽസരത്തിൽ ടോട്ടന്നതിന് ജയം.ഒന്നിനെതിരെ ർഡ് ഗോളുകൾക്കായിരുന്നു വിജയം. ലൂക്കാസ് മൗറ,എറിക്‌സൺ എന്നിവരാണ് ടോട്ടന്നതിന് വേണ്ടി ഗോളുകൾ നേടിയത്. തുടർച്ചയായ രണ്ടാം ജയമാണ് ടോട്ടനം നേടിയത്. 17 കളികളിൽ നിന്ന് 26 പോയിന്റുമായി അവർ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ടോട്ടനം ആയിരുന്നു. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ ലൂക്കാസ് മൗറ ആദ്യ ഗോൾ നേടി. പിന്നീട് ഗോളിനായി രണ്ട് ടീമുകളും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ടോട്ടന്നതിനെതിരെ 67-ാം മിനിറ്റില്‍ അദമാ ട്രയോറെയിലൂടെ വോള്‍വ്‌സ്  സമനില ഗോൾ നേടി. പിന്നീട് ഒരു ഗോളിനായി രണ്ട് ടീമുകളും ശമിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ എറിക്‌സൺ ടോട്ടന്നതിന് വേണ്ടി വിജയ ഗോൾ നേടി.

Leave a comment