Foot Ball Top News

കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം എഫ് സി ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു

December 16, 2019

author:

കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം എഫ് സി ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു

ഇന്നലെ ആരംഭിച്ച കേരള പ്രീമിയര്‍ ലീഗിൽ ആദ്യം നടന്ന മത്സരത്തിൽ  ഗോകുലം എഫ് സി ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു. രണ്ട് ടീമുകളും റിസേർവ് ടീമുമായി ഇറങ്ങിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം എഫ് സി വിജയിച്ചത്. . കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്.  ആയിരക്കണക്കിന് ഫുട്‌ബോൾ ആരാധകർ ആണ് മത്സരം കാണാൻ എത്തിയത്. മത്സരത്തിൻറെ രണ്ടാം പകുതിയിൽ ആണ് ഗോൾ പിറന്നത്.

മത്സരം ആരംഭിച്ചപ്പോൾ മുതൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ഗോൾ നേടാൻ രണ്ട് ടീമുകൾക്കും സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ഗോകുലം ഒരു ഗോൾ നേടുകയായിരുന്നു.ഗോകുലം താരം ബ്യൂടിന്‍ തൊടുത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് താരം ലെന്മിന്‍ലുഗ ദുംഗലിന്റെ കാലില്‍ തട്ടി ഗോൾ ആയി മാറുകയായിരുന്നു.  ഗോകുലത്തിനും, ബ്ലാസ്റ്റേഴ്‌സിനും അടുത്ത മൽസരം ഡിസംബർ 22ന് ആണ്. ഗോകുലം കോവളത്തേയും, ബ്ലാസ്റ്റേഴ്‌സ് ലൂക്ക സോക്ക ക്ലബ്ബിനെയും ആണ് നേരിടുക.

Leave a comment