Cricket Top News

പെര്‍ത്ത് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് 296 റണ്‍സിന്റെ ജയം

December 16, 2019

author:

പെര്‍ത്ത് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് 296 റണ്‍സിന്റെ ജയം

പെർത്ത്: ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡിന് പരാജയം. 296 റണ്‍സിനാണ് ന്യൂസിലൻഡ് പരാജയപ്പെട്ടത്. രണ്ടാം ഇന്നിങ്ങ്‌സിൽ  468 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലൻഡിനെ ഓസ്‌ട്രേലിയ 171 റണ്‍സില്‍ എരിഞ്ഞൊതുക്കി. നഥാന്‍ ലയണും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് അവരെ 171ൽ ഒതുക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം നേടി. ന്യൂസിലൻഡിനെ രണ്ട് ഇന്നിങ്സിലും 200 താഴെ റൺസിൽ ഒതുക്കാൻ ഓസ്‌ട്രേലിയക്കായി.ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സ് 217/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ അവർ 250 റൺസിന്റെ ലീഡും നേടിയിരുന്നു.

167/6 എന്ന നിലയിൽ നാലാം ദിവസം ആരംഭിച്ച ഓസ്‌ട്രേലിയക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആവാസ വിക്കറ്റിൽ സ്റ്റാർക് നേടിയ 23 റൺസാണ് സ്‌കോർ 200 കടത്തിയത്. സ്റ്റാർക് കൂടി പുറത്തായതോടെ ഓസ്‌ട്രേലിയ 217 റൺസിന് ഡിക്ലയർ ചെയ്തു. അര്‍ധസെഞ്ചുറികള്‍ നേടിയ ജോ ബേണ്‍സ്, മാര്‍നസ് ലബുഷാനെ എന്നിവർ ആണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയത്. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലൻഡിന് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങി.  40 റണ്‍സെടുത്ത ബിജെ വാട്ലിംഗാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്‌കോറർ. നഥാന്‍ ലയണും മിച്ചല്‍ സ്റ്റാര്‍ക്കും കൃത്യമായി പന്തെറിഞ്ഞതോടെ ന്യൂസിലൻഡിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബർ 26ന് ആണ്.

Leave a comment