Cricket Top News

യുവിക്ക് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം

December 12, 2019

author:

യുവിക്ക് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം

ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്സ്മാന്മാരിൽ ഒരാളായിരുന്നു യുവരാജ് എന്ന യുവി. 1981 ഡിസംബർ 12ന് ചണ്ഡീഗഢിൽ ജനിച്ചു. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറും പഞ്ചാബി സിനിമാ താരവുമായ യോഗ്‌രാജ് സിംഗിന്റെ മകനാണ്. 2000 മുതൽ ഇന്ത്യൻ ഏകദിന ടീമിൽ അംഗമാണ്. 2003ൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു.  2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിക്സറടിച്ചു. എല്ലാ തരം ക്രിക്കറ്റിലുമായി ഇത്തരമൊരു പ്രകടനം അതിനു മുമ്പായി മൂന്ന് തവണയേ നടന്നിട്ടുള്ളൂ. ടെസ്റ്റ് പദവി നേടിയ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഒരോവറിൽ തുടർച്ചയായി ആറ് സിക്സ്റുകൾ നേടുന്ന ആദ്യ കളിക്കാരനാണ് യുവരാജ്. ശ്വാസകോശ അർബുദത്തെതുടർന്ന് യുവരാജ് ചികിത്സയിലായിരുന്നു. ഇനി ഒരു മടങ്ങിവരവ് അസാധ്യമെന്നാണ് മിക്ക ആരാധകരും കരുതിയിരുന്നത്. എന്നാൽ എല്ലാവരേയും ആശ്ചര്യപ്പെടുത്തി ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. മാത്രമല്ല, ഈ സമയത്ത് 2012ലെ അർജുന പുരസ്‌കാരത്തിനും അർഹനായി.

അർബുദ രോഗത്തിന് അടിപ്പെട്ട് മാസങ്ങൾ നീണ്ട ചികിത്സ കാരണം ഒരുവർഷത്തോളമാണ് യുവി അന്താരാഷ്ട്ര കരിയറിൽ നിന്ന് വിട്ടു നിന്നത്. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനത്തിലൂടെ കായികക്ഷമത വീണ്ടെടുത്ത യുവി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

2012 ൽ യുവരാജിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കായിക അവാർഡായ അർജുന അവാർഡ് ലഭിച്ചു. 2014 ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു. 2014 ലെ ഐ‌പി‌എൽ ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ യുവരാജിനെ എക്കാലത്തെയും ഉയർന്ന വിലയ്ക്ക് 14 കോടി രൂപയ്ക്ക് വാങ്ങി, 2015 ൽ ദില്ലി ഡെയർ‌ഡെവിൾസ് 16 കോടി രൂപയ്ക്ക് വാങ്ങി. 2019 ജൂൺ 10 ന് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ 2017 ജൂണിൽ ആണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

Leave a comment