തിരിച്ചുവരവ് ഗംഭീരമാക്കി പൃഥ്വി ഷാ
വിലക്കിന് ശേഷം തിരിച്ചെത്തിയ പൃഥ്വി ഷാ തൻറെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയാണ് തിരിച്ചുവരവ് അറിയിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബറോഡക്കെതിരെയാണ് പൃഥ്വി ഇരട്ട ശതകം നേടിയത്. 179 പന്തില്‍ നിന്നാണ് താരം ഇരട്ട ശതകം നേടിയത്. എട്ട് മാസം വിലക്കിനാൽ പുറത്തിരുന്ന താരം വമ്പൻ പ്രകടനമാണ് നടത്തിയത്. രഞ്ജിയിൽ ഏറ്റവും വേഗത്തിൽ ഇരട്ട ശതകം നേടുന്ന മൂന്നാമത്തെ താരമാണ് പൃഥ്വി ഷാ. ആദ്യ ഇന്നിങ്ങ്സിൽ താരം 66 റൺസ് നേടിയിരുന്നു. സൂര്യകുമാര്‍ യാദവും മുംബൈക്ക് വേണ്ടി സെഞ്ചുറി നേടി.
രണ്ടാം ഇന്നിംഗ്സിൽ വലംകൈയ്യൻ ബാറ്റ്സ്മാൻ തന്റെ ഒമ്പതാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് നേടിയത്. ഒരു സെഷനിൽ 84 പന്തിൽ 100 റൺസ് നേടിയ ഷാ ടീയ്ക്ക് തൊട്ടുമുമ്പ് ഇരട്ട സെഞ്ച്വറി നേടി. 19 ഫോറുകളും 7 സിക്സറുകളും നേടി ഷാ 202 റൺസിന് പുറത്തായി. 533 റൺസിന്റെ ലീഡ് നേടി മുംബൈ തകർപ്പൻ ജയമാണ്സ്വന്തമാക്കിയത്.






































