Cricket Top News

ധവാൻ പുറത്തേക്കും മായങ്ക് അകത്തേക്കും

December 12, 2019

author:

ധവാൻ പുറത്തേക്കും മായങ്ക് അകത്തേക്കും

ഇന്ത്യ വിൻഡീസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഡിസംബർ ആറിന് ആണ് തുടക്കമായത്. ടീമിൽ ഇടം നേടിയ ധവാന് പരിക്ക് മൂലം പുറത്താകേണ്ടി വന്നു. എന്നാൽ ടി20 പരമ്പരയ്ക്ക് ശേഷമുള്ള ഏകദിന പരമ്പരയിലും താരംകളിക്കില്ല. ധവാന് പകരം മായങ്ക് അഗർവാൾ ആകും ഇന്ത്യൻ ഓപ്പണർ. പരിക്ക് ഭേദമായെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് ഇത്തവകാരെ ആയിട്ടില്ല . കാലിന് പരിക്കേറ്റ താരത്തിന് അഞ്ച് ദിവസത്തെ വിശ്രമം ആണ് പറഞ്ഞിരുന്നത്.

മോശം ഫോമിൽ തുടരുന്ന ധവാന്  ഒരു മത്സരത്തിലും മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും താരം മോശം പ്രകടനമാണ് അണ്ഡത്തിയത്.  ധവാന് പകരം സഞ്ജു ടീമിൽ ഇടം നേടും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.എന്നാൽ ആ അവസരം ,മായങ്കിനാണ് ലഭിച്ചത്.  ഈ വർഷത്തെ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ധവാൻ പരിക്ക് മൂലം പിന്മാറുകയായിരുന്നു.അതിന് ശേഷം താരത്തിന് മികച്ച പ്രകടനം  നടത്താൻ സാധിച്ചിട്ടില്ല. അഭ്യന്തര ക്രിക്കറ്റില്‍ ഡെല്‍ഹിക്ക് വേണ്ടി കളിച്ച്‌  മികച്ച ഫോമിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പരിക്ക് കൂടി എത്തിയതോടെ താരം വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയിലാണ്.  മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങൾ കളിച്ചത്തിൽ 35 റൺസ് ആണ് താരത്തിൻറെ ടോപ് സ്‌കോർ.

Leave a comment