മൂന്നാം ടി20: വിൻഡീസിന് ടോസ്
മുംബൈ: വിൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. രണ്ട് ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. രണ്ട് ടീമുകളും ഓരോ മത്സരം ജയിച്ചതിനാൽ മൂന്നാം മത്സരത്തിലെ വിജയികൾക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും.
ആദ്യ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാം മൽസരത്തിൽ വിൻഡീസ് എട്ട് വിക്കറ്റിന് വിജയിച്ചു. മലയാളി താരം സഞ്ജു ടീമിൽ ഇല്ല. കഴിഞ്ഞ രണ്ട് മത്സരത്തിലും താരത്തിനെ കളിപ്പിച്ചിരുന്നില്ല.
ഇന്ത്യ: കെ എൽ രാഹുൽ, വി കോഹ്‌ലി, എസ് അയ്യർ, ആർ പന്ത്, എസ് ഡ്യൂബ്, ഡബ്ല്യു സുന്ദർ, കെ യാദവ്, ബി കുമാർ, എം ഷാമി, ഡി ചഹാർ.
വിൻഡീസ്: എൽ സിമ്മൺസ്, ഇ ലൂയിസ്, എസ് ഹെറ്റ്മിയർ, എൻ പൂരൻ, ബി കിംഗ്, കെ പൊള്ളാർഡ്, ജെ ഹോൾഡർ, കെ പിയറി, കെ വില്യംസ്, എസ് കോട്രെൽ, എച്ച് വാൽഷ്






































