ഇന്റര്‍ മിലാന് ബാഴ്സലോണയോട് തോറ്റു: ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്
ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന ബാഴ്സലോണ ഇന്റർ മിലാൻ മൽസരത്തിൽ ബാഴ്സലോണയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. നിർണായക മത്സരത്തിൽ തോറ്റ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി.രണ്ടാം നിര ടീമുമായി ഇറങ്ങിയ ബാഴ്സലോണ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്റർ മിലാൻ മൂന്ന് തവണ ഗോൾ നേടിയെങ്കിലും മൂന്നും ഓഫ് സൈഡ് ആയിരുന്നു. ആദ്യ പകുതിയിൽ രണ്ട്ഗോളുകൾ ആണ് പിറന്നത്. കാള്‍സ് പെരസ്,അന്‍സു ഫാത്തി എന്നിവർ ബാഴ്സയ്ക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ലുകാകുവി ഇന്റർ മിലാന് വേണ്ടി ഗോൾ നേടി.
ആദ്യപകുതിയിൽ 23ആം മിനിറ്റിൽ ബഴ്സ ആദ്യ ഗോൾ നേടി. കാള്‍സ് പെരസ് ആണ് ബാഴ്സയ്ക്ക് ലീഡ് നേടി കൊടുത്തത്. പിന്നീട് ആദ്യ പകുതിയുടെ അവസാന നിമിഷം ഇന്റർമിലാൻ മറുപടി ഗോൾ നേടി മൽസരം സമനിലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ രണ്ട് ടീമും ഗോളിനായി പരിശ്രമിച്ചെങ്കിലും മത്സരം അവസാനിക്കാൻ നാല് മിനിറ്റ് ബാക്കി നിൽക്കെ ബാഴ്സ വിജയ ഗോൾ നേടി.






































