Top News

സാഫ് ഗെയിംസ്: 312 മെഡലുകളുമായി റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ

December 11, 2019

author:

സാഫ് ഗെയിംസ്: 312 മെഡലുകളുമായി റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ

കാഠ്‌മണ്ഡു: കാഠ്‌മണ്ഡുവില നടന്ന സാഫ് ഗെയിംസിന് ഇന്നലെ അവസാനമായി. റെക്കോഡ് മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ പടിയിറങ്ങിയത്. 13-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടത്തിനാണ് കാഠ്‌മണ്ഡു സാക്ഷിയായത്. 312 മെഡലുകൾ ആണ് ഇന്ത്യ വാരികൂട്ടിയത്. ഇവയിൽ 174 സ്വര്‍ണവും 93 വെള്ളിയും 45 വെങ്കലവും ആണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് നേപ്പാൾ ആണ് ഉള്ളത്. 206 മെഡലുകൾ ആണ് അവർ നേടിയത്.

പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഇന്ത്യക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ട്.  ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ളാദേശ്, മാല്‍ദീവ്സ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളാണ് ഗെയിംസിൽ പങ്കെടുത്തത്. ഡിസംബർ ഒന്നിനാണ് ഗെയിംസിന് തുടക്കമായത്.

Leave a comment