Foot Ball Top News

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ തോൽവി സമ്മാനിച്ച് എടികെ

December 8, 2019

author:

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ തോൽവി സമ്മാനിച്ച് എടികെ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന എടികെ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ എടികെയ്ക്ക് തകർപ്പൻ ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടത്. ഈ സീസണിലെ നോർത്ത് ഈസ്റ്റിന്റെ ആദ്യ തോൽവിയാണ് ഇന്നലെ നടന്നത്. സ്വന്തം ഹോം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റിന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. ജയത്തോടെ എടികെ ഒന്നാം സ്ഥാനത്തെത്തി.  റോയ് കൃഷ്ണയും, ഡേവിഡ് വില്യംസുമാണ് എടികെയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. റോയ് കൃഷ്ണ ഇരട്ട ഗോൾ നേടി.

പതിവ് പോലെ അക്രമണത്തോടെ തുടങ്ങിയ എടികെ പതിനൊന്നാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഡേവിഡ് ആണ് ആദ്യ ഗോൾ നേടിയത്. പബ്രീര്‍ ദാസ് കൊടുത്ത ക്രോസാണ് ഡേവിഡ് ഹെഡ് ചെയ്ത് ഗോളാക്കിയത്. പിന്നീട് മുപ്പത്തിയഞ്ചാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. റോയ് കൃഷ്ണഡിഫൻഡറെ വെട്ടിച്ചാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി ലീഡ് ഉയർത്തിയ എടികെ അവസാന ഗോൾ നേടിയത് അവസാന നിമിഷമാണ്. അതിന് മുമ്പ് രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും എടികെയ്ക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. പതിനാല് പോയിന്റുമായാണ് എടികെ ഒന്നാം സ്ഥാനതെത്തിയിരിക്കുന്നത്.

Leave a comment