ഐഎസ്‌എല്‍: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ജംഷദ്‌പൂർ എഫ്‌സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പതാം മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ജംഷദ്‌പൂർ എഫ്‌സിയെ നേരിടും. നോർത്ത് ഈസ്റ്റിൻറെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം നടക്കുക. രണ്ട് ടീമുകളുടെയും ആറാം മത്സരമാണ് ഇന്ന് നടക്കുക. ഈ സീസണിൽ നോർത്ത് ഈസ്റ്റ് ഒരു പരാജയം പോലത്തെ അറിഞ്ഞിട്ടില്ല. എന്നാൽ അവർക്ക് രണ്ട് കളി മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. ബാക്കി മൂന്ന് മത്സരങ്ങളിലും അവർ സമനിലയാണ് നേടിയത്.
എന്നാൽ ഈസീസണിൽ മികച്ചസ് പ്രകടനമാണ് ജംഷദ്‌പൂർ നടത്തുന്നത്. ഒരു മത്സരം മാത്രം തോറ്റ അവർ മൂന്ന് കളികളിൽ ജയിച്ചിട്ടുണ്ട്. ഒരു മത്സരം സമനിലയിലുമാണ് പിരിഞ്ഞത്. പത്ത് പോയിന്റുമായി അവർ മൂന്നാം സ്ഥാനത്താണ്. ഇതിന് മുമ്പ് രണ്ട് ടീമുകളും നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ മൂന്ന് തവണയും മത്സരം സമനിലയിലാണ് പിരിഞ്ഞത്. ഒരു തവണ ജംഷദ്‌പൂർ വിജയം സ്വന്തമാക്കി. ജംഷദ്‌പൂരിനായി ഇന്ന് സി കെ വിനീത് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






































