പരിക്ക്: അടുത്ത മൽസരത്തിൽ ഡി ലിറ്റ് കളിക്കില്ല
ഈ സീസണിൽ തകർപ്പൻ പ്രകടനവുമായി ലീഗിൽ ഒന്നാമത് നിൽക്കുന്ന യുവന്റസിന് പരിക്ക് ഭീഷണിയാകുന്നു. യുവതാരം ഡി ലിറ്റിൻറെ പറിക്കാൻ യുവന്റസിന് ഭീഷണിയാകുന്നത്. അറ്റലാന്റയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ മൽസരം നടക്കാനിരിക്കെയാണ് താരത്തിൻറെ പരിക്ക് യുവന്റസിനെ അലട്ടുന്നത്. പരിക്ക് ഭേദമാകാൻ സമയം എടുക്കുമെന്നാണ് റിപ്പോർട്ട്.
പരിക്ക് കാര്യമാക്കാതെ രണ്ടാം പകുതിലും ഡി ലിറ്റ് കാലിച്ചതാണ് ഇപ്പോൾ വിനയായത്. മത്സരത്തിൽ തെരത്തിന് തോളിനാണ് പരിക്ക് പറ്റിയത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരം നവംമ്പർ 27ന് ആണ് നടക്കുന്നത്. പരിക്ക് ഭേദമാകാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കും . നിലവിൽ മികച്ച ഫോമിലാണെങ്കിലും ഡി ലിറ്റ് ഇല്ലാതെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കുമ്പോൾ യുവന്റസിന് ഭയം ഉണ്ടാകും.






































