Foot Ball Top News

നെയ്‌മർ മടങ്ങിയെത്തിയ മത്സരത്തിൽ പി.എസ്.ജിക്ക് ജയം

November 23, 2019

author:

നെയ്‌മർ മടങ്ങിയെത്തിയ മത്സരത്തിൽ പി.എസ്.ജിക്ക് ജയം

പരിക്കുകൾ കാരണം വിശ്രമത്തിലായിരുന്നു നെയ്‌മർ മടങ്ങിയെത്തിയ മത്സരത്തിൽ പി.എസ്.ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിലെയെ തോൽപ്പിച്ചു. മടങ്ങിയെത്തിയെങ്കിലും താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. കോപ്പ അമേരിക്കയ്ക്ക് മുമ്പ് പരിക്ക് മൂലം വിശ്രമത്തിലായിരുന്നു നെയ്മറിൻറെ ആദ്യ മത്സരമായിരുന്നു ഇന്ന് നടന്നത്. 65 മിനിറ്റ് നേരമാണ് നെയ്മർ കളിച്ചത്.

ഇന്ന് നടന്ന മത്സരത്തിൽ പി.എസ്.ജി  ആദ്യ പകുതിയിലാണ് ഗോളുകൾ നേടിയത്. അർജന്റീന താരങ്ങളായ  മൗറോ ഇക്കാര്‍ഡിയും, എയ്ഞ്ചല്‍ ഡി മരിയയുമാണ് ഗോളുകൾ നേടിയത്. മൽസരത്തിൽ ആധിപത്യം പി.എസ്.ജിക്കായിരുന്നു. 17,31  എന്നീ മിനിറ്റുകളിലാണ് പി.എസ്.ജി ഗോളുകൾ നേടിയത്. ലീഗിൽ ഒന്നമതായി നിൽക്കുന്ന പി.എസ്.ജി ഈ ജയത്തോടെ 14 കളികളിൽ നിന്ന് 11 ജയവുമായി 33 പോയിന്റ് ഉണ്ട്.

 

Leave a comment