Cricket Top News

ഇംഗ്ലണ്ട് ന്യൂസിലൻഡ് ടെസ്റ്റ്: ന്യൂസിലൻഡിന് ലീഡ്

November 23, 2019

author:

ഇംഗ്ലണ്ട് ന്യൂസിലൻഡ് ടെസ്റ്റ്: ന്യൂസിലൻഡിന് ലീഡ്

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ലീഡ് നേടി. മൂന്നാം ദിവസമായ ഇന്ന് രണ്ട് വിക്കറ്റുകൾ കൂടി അവർക്ക് നഷ്ടമായി. ഒടുവിൽ വിവരംകിട്ടുമ്പോൾ ന്യൂസിലൻഡ് 366/6 എന്ന നിലയിലാണ്. 13 റൺസിന്റെ ലീഡ് ആണ് ന്യൂസിലൻഡ് നേടിയത്. ബി ജെ വാട്‌ലിംഗ്(101), മിച്ചൽ സാന്റ്നർ(24) എന്നിവരാണ് ക്രീസിൽ. റൂട്ടും, സ്റ്റോക്‌സും ആണ് ഇന്ന് വിക്കറ്റുകൾ നേടിയത്. മികച്ച ബാറ്റിങ്ങ് ആണ് ന്യൂസിലൻഡ് മൂന്നാം ദിവസം നടത്തുന്നത്.

144-4 എന്ന നിലയിൽ മൂനാം ദിവസം ആരംഭിച്ച ന്യൂസിലൻഡിന് 197 റൺസിൽ ആദ്യ ആദ്യ വിക്കറ്റ് നഷ്ടമായി. 41 റൺസ് എടുത്ത ഹെന്റി നിക്കോള്‍സിനെ ആണ് അവർക്ക് അനഷ്ട്ടമായത്.പിന്നീട് ആറാം വിക്കറ്റിൽ ബി ജെ വാട്‌ലിംഗും, കോളിൻ ഡി ഗ്രാൻഡ്ഹോമും(65) ചേർന്ന് 119 റൺസ് നേടി.  ഈ കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 251 പന്തിൽ നിന്നാണ് ബി ജെ വാട്‌ലിംഗ് സെഞ്ചുറി നേടിയത്. സാം കറന്‍, ബെൻ സ്റ്റോക്സ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ്ങ് ആണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.  52ന് ഒന്നാം വിക്കറ്റ് നഷ്ട്ടമായതിന് ശേഷം റോറിയും(52), ജോയും(74) മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. അതിന് ശേഷം രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണത് ഇംഗ്ലണ്ടിന് വിനയായി. പിന്നീടെത്തിയ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു.  താരം 91 റൺസ് എടുത്ത് പുറത്തായി. 241/4 മികച്ച ഫോമിലായിരുന്നു ഇംഗ്ലണ്ടിന് ബെൻ സ്റ്റോക്സ് പുറത്തായതിന് ശേഷം കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജോസ് ബട്ലർ 43 റൺസ് നേടി. നാല് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ഇംഗ്ലണ്ടിനെ തകർത്തത്.

 

Leave a comment