ഹോ ങ്കോങ് ഓപണ്‍: കിഡമ്പി ശ്രീകാന്തിന് സെമിയിൽ തോൽവി
ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം കിഡബി ശ്രീകാന്തിന് സെമിയിൽ തോൽവി . ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ ശ്രീകാന്ത് ഹോങ്കോങ്ങിന്റെ ലീ ച്യദക് യ്യൂവിയോടാണ് തോറ്റത്. ഇന്ത്യയുടെ അവസാന പ്രതീക്ഷ ആയിരുന്നു ശ്രീകാന്ത്. 42 മിനിറ്റ് നീണ്ടിനിന്ന മത്സരത്തിൽ നേടിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിൻറെ തോൽവി.ഒന്നാം ഗെയിമിൽ ദയനീയമായി പരാജയപ്പെട്ട ശ്രീകാന്ത് രണ്ടാം റൗണ്ടിൽ ശ്കതമായ തിരിച്ചുവരവ് നടത്തിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.
ക്വാര്‍ട്ടർ ഫൈനൽ മൽസരത്തിൽ ചൈനയുടെ ചെന്‍ ലോങ് പരിക്കേറ്റ് പിന്മാറിയതോടെയാണ് ശ്രീകാന്ത് സെമിയിൽ പ്രവേശിച്ചത്. ആദ്യ റൗണ്ടിൽ ശ്രീകാന്ത് ജയിച്ച് നിൽക്കവെയാണ് ചെന്നിന് പരിക്കേറ്റത്.ആദ്യ മത്സരത്തിൽ ലീയുടെ വേഗതയുമായി പൊരുത്തപ്പെടാൻ ശ്രീകാന്ത് പാടുപെട്ടു. ഒരു മണിക്കൂറിനുള്ളിൽ 9-21 എന്ന നിലയിലാണ് ശ്രീകാന്തിനെ വീഴ്ത്തിയത്. എന്നാൽ രണ്ടാം റൗണ്ടിൽ ശ്രീകാന്ത് മികച്ച പ്രകടനമാണ് നടത്തിയത്.രണ്ടാം റൗണ്ടിൽ ശ്രീകാന്ത് 20-15ന് മുന്നിലെത്തിയപ്പോൾ മത്സരം മൂന്നാം റൗണ്ടിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ലീ 25-23 എന്ന സ്കോറിന് രണ്ടാം റൌണ്ട് വിജയിച്ചു.
സ്കോര്‍: 21-9,25-23






































