Cricket Top News

ഇൻഡോർ ടെസ്റ്റ് : ബൗളർമാർ പിടിമുറുക്കി, ഇന്ത്യൻ ജയം അഞ്ച് വിക്കറ്റ് അകലെ

November 16, 2019

author:

ഇൻഡോർ ടെസ്റ്റ് : ബൗളർമാർ പിടിമുറുക്കി, ഇന്ത്യൻ ജയം അഞ്ച് വിക്കറ്റ് അകലെ

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരത്തിൽ ഇന്ത്യ ജയത്തിനരികെ. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടമായി. ഇന്ത്യ  ഒന്നാം ഇന്നിങ്‌സ് 493-6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 343 റൺസിന്റെ ലീഡ് ആണ് ഇന്ത്യ നേടിയത്. ഇത് പിന്തുടർന്ന ബംഗ്ലാദേശിന് ബാറ്റിങ്ങ് തകർച്ചയാണ് നേരിടേണ്ടി വന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 96-5 എന്ന നിലയിലാണ് അവർ. മുഷ്ഫിക്കർ റഹിമും(19), ലിറ്റൺ ദാസും(14) ആണ് ക്രീസിൽ.  രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിനെ തകർത്തത് മൊഹമ്മദ് ഷമിയാണ്. താരം മൂന്ന് വിക്കറ്റുകൾ നേടി. ഇഷാന്തും, ഉമേഷും ഓരോ വിക്കറ്റ് വീതം നേടി.

ഇമ്രുല്‍ കയേസ് (6), ക്യാപ്റ്റന്‍ മോമിനുല്‍ ഹഖ് (7), മുഹമ്മദ് മിഥുന്‍ (18),ഷാഡ്മാൻ ഇസ്ലാം(6), മഹ്മൂദുള്ള(15) എന്നിവരുടെ വിക്കറ്റ് ആണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ഓപ്പണർ മയങ്ക അഗർവാൾ ഇരട്ട ശതകം നേടി. രണ്ടാം തവണയാണ് താരം ഇരട്ട ശതകം നേടുന്നത്.86-1 എന്ന നിലയിൽ ഇന്നലെ  ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് 105 റൺസിൽ നഷ്ട്ടമായി. പിന്നീടെത്തിയ കൊഹ്‌ലി റൺസ് ഒന്നും നേടാതെ പുറത്തായി. പിന്നീട് അഗർവാളും, രഹാനെയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ടാണ് പടുതിയർത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 190 റൺസാണ് നേടിയത്. പിന്നീട് ജഡേജ മികച്ച ബാറ്റിങ്ങ് നടത്തി. 54 റണ്‍സെടുത്ത പൂജാരയെയും അബു ജായെദാണ് പുറത്താക്കിയത്, പിന്നാലെയെത്തിയ കോഹിലി രണ്ട് പന്തിനുള്ളിൽ ജായെദ് പുറത്താക്കി. അബു ജായെദ് നാല് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് വികെക്ടുകൾ 12 റൺസിൽ അവർക്ക് നഷ്ടമായി. മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), ലിറ്റില്‍ദാസ്(21) എന്നിവർ മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. ബാക്കി ഉള്ളവരെല്ലാം വനന്തുപോലെ തിരിച്ച് കയറി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ഇഷാന്ത്ശർമ്മ, ഉമേഷ് യാദവ്, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment