Cricket Top News

ഇൻഡോർ ടെസ്റ്റ്: ഇന്ത്യക്ക് 343 റണ്‍സ് ലീഡ്

November 16, 2019

author:

ഇൻഡോർ ടെസ്റ്റ്: ഇന്ത്യക്ക് 343 റണ്‍സ് ലീഡ്

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരത്തിൽ രണ്ടാം ദിവസവും ഇന്ത്യക്ക് ആധിപത്യം. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ഇന്ത്യ 493-6 എന്ന നിലയിലാണ്. രവീന്ദ്ര ജഡേജയും(60), ഉമേഷ് യാദവുമാണ്(25) ക്രീസിൽ. ഇന്ത്യൻ ഓപ്പണർ മയങ്ക അഗർവാൾ ഇരട്ട ശതകം നേടി. രണ്ടാം തവണയാണ് താരം ഇരട്ട ശതകം നേടുന്നത്.ചേതേശ്വര്‍ പുജാര 56 റൺസ് നേടിയപ്പോൾ ഉപനായകൻ രഹാനെ  86 റൺസ് നേടി. രണ്ടാം ദിവസം ഇന്ത്യ തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. 343 റൺസിന്റെ ലീഡ് ആണ് ഇപ്പോൾ ഇന്ത്യക്കുള്ളത്. 28 ഫോറും എട്ട് സിക്സുമടക്കം 243 റണ്‍സ് നേടിയാണ് അഗര്‍വാള്‍ പുറത്തായത്.

86-1 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് 105 റൺസിൽ നഷ്ട്ടമായി. പിന്നീടെത്തിയ കൊഹ്‌ലി റൺസ് ഒന്നും നേടാതെ പുറത്തായി. പിന്നീട് പിന്നീട് അഗർവാളും, രഹാനെയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ടാണ് പടുതിയർത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 190 റൺസാണ് നേടിയത്. പിന്നീട് ജഡേജ മികച്ച ബാറ്റിങ്ങ് നടത്തി. 54 റണ്‍സെടുത്ത പൂജാരയെയും അബു ജായെദാണ് പുറത്താക്കിയത്, പിന്നാലെയെത്തിയ കോഹിലി രണ്ട് പന്തിനുള്ളിൽ ജായെദ് പുറത്താക്കി. അബു ജായെദ് നാല് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് വികെക്ടുകൾ 12 റൺസിൽ അവർക്ക് നഷ്ടമായി. മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), ലിറ്റില്‍ദാസ്(21) എന്നിവർ മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. ബാക്കി ഉള്ളവരെല്ലാം വനന്തുപോലെ തിരിച്ച് കയറി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ഇഷാന്ത്ശർമ്മ, ഉമേഷ് യാദവ്, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment