Foot Ball Top News

മിശിഹയിലൂടെ മധുരപ്രതികാരം: സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം

November 16, 2019

author:

മിശിഹയിലൂടെ മധുരപ്രതികാരം: സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം

ബ്രസീല്‍-അര്‍ജന്റീന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിൽ അര്‍ജന്റീനയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. തകർപ്പൻ പ്രകടനമാണ് അര്‍ജന്റീന നടത്തിയത്. മൂന്നു മാസത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ മെസ്സിയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. പെനാൽറ്റിയിലൂടെയാണ് അവർ വിജയം സ്വന്തമാക്കിയത്.

ബ്രസീൽ പെനാൽറ്റി  നഷ്ടപ്പെടുത്തിയത് അവർക്ക് വിനയായി. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ ബ്രസീലിന് പെനാൽറ്റി ലഭിച്ചു.പെനാള്‍ട്ടി എടുത്ത് ജീസുസിന് അത് ഗോളാക്കി മട്ടൻ കഴിഞ്ഞില്ല.പിന്നീട് പതിമൂന്നാം മിനിറ്റിൽ മെസ്സിയിലൂടെ അര്‍ജന്റീന ഗോൾ നേടി. പെനാൽറ്റി എടുത്ത മെസ്സിക്കും പിഴവ് സംഭവിച്ചു. ഗോൾ സേവ് ചെയ്യാൻ ശ്രമിച്ച ഗോളിയുടെ ദേഹത്ത് തട്ടി തിരിച്ചുവന്ന പന്ത് മെസ്സി വീണ്ടും വലയിലേക്ക് എത്തിച്ച് ഗോൾ നേടി. ആദ്യ പകുതിയിൽ ബ്രസീൽ ആണ് മുന്നിലിട്ട് നിന്നതെങ്കിലും ഗോൾ നേടാൻ അവർക്കായില്ല.

Leave a comment