ഹീറോ U-17 വനിതാ ചാമ്ബ്യന്‍ഷിപ്പ്:ടൈഗ്രസസിനെതിരെ ലയണസിന് ജയം
ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഹീറോ അണ്ടർ 17 വിമൻസ് ചാമ്പ്യൻഷിപ്പ് 2019ൽ ഇന്നലെ നടന്ന മത്സരത്തിൽ ലയണസിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ടൈഗ്രസസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ജയത്തോടെ അവർ ഗ്രുപ്പിൽ ഒന്നാമതെത്തി. തകർപ്പൻ പ്രകടനമാണ് ലയണസ് നടത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.
പ്രിയങ്ക റാവു, അസ്തം, ലിന്‍ഡ കോം എന്നിവര്‍ ആണ് ലയൺസിന് വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ പ്പ് ഘട്ടത്തില്‍ ഒൻപത് പോയിന്റുമായി അവർ ഒന്നാമതെത്തി. കളിച്ച മൂന്ന് മൽസരങ്ങളും ലയൺസ് ജയിച്ചു. ടൈഗ്രസസ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഞായറാഴ്ച നടക്കുനാണ് ഫൈനലിൽ ലയൺസ് ടൈഗ്രസസിനെ നേരിടും.






































