സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാന്പ്യന്ഷിന് നവംബർ 18ന് തുടക്കമാകും
സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാന്പ്യന്‍ഷിപ്പിന് നവംബർ 18ന് തുടക്കമാകുന്നു.അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങൾ നവംബർ 23ന് അവസാനിക്കും. പത്തനംതിട്ടയിലെ കുരിയന്നൂരില് ആണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. പത്തനംതിട്ട ബാസ്കറ്റ്ബോള്‍ അസോസിയേഷനാണ് മത്സരം നിയന്ത്രിക്കുന്നത്. 14 ജില്ലകളിൽ നിന്ന് ടീമുകൾ മത്സരിക്കാനെത്തും. കേരളത്തിന്റെ ബാസ്കറ്റ് ബോൾ ഗ്രാമമെന്ന് അറിയപ്പെടുന്ന കുരിയന്നൂരില് സ്ത്രീ പുരുഷ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
രണ്ട് വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. കുറിയന്നൂർ മാർത്തോമ്മാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള സെന്റ് തോമസ് ബാസ്കറ്റ്ബോൾ കോർട്ടും, ഗുഡ് ഷേപ്പേർഡ് സ്കൂൾ മറ്റൊരു വേദിയുമാകും. ഇൻഡോർ കോർട്ടും, ഇലട്രിക് സ്‌കോർ ബോർഡും ഒക്കെ ഒരുക്കിയാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.






































