സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കമാകും
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ കണ്ണൂരിൽ തുടക്കമാകും. നവംബർ 16 മുതൽ 19 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ അത്‌ലറ്റിക് മീറ്റിന് ആണ് നാളെ തുടക്കമാകുന്നത്. നാളെ വൈകിട്ട് 3:30ന് കായികമന്ത്രി ഇ..പി.. ജയരാജന്‍ മേള ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബ് സിന്തറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. നാളെ രാവിലെ സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഒട്ടതോടെ മത്സരങ്ങൾക്ക് തുടക്കമാകും.
പി.ടി. ഉഷ, എം..ഡി.. വത്സമ്മ, ബോബി അലോഷ്യസ് ,ജിസ്ന മാത്യു, വി..കെ. വിസ്മയ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും. 98 ഇനങ്ങളിൽ രണ്ടായിരത്തോളം കുട്ടികളാണ് മത്സരിക്കുന്നത്. ആദ്യ ദിവസം 18 ഫൈനല്‍ ഉള്‍പ്പടെ 30 മത്സരങ്ങളാകും നടക്കുക. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ വെള്ളിയാഴ്‌ച പകല്‍ രണ്ടിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.






































