Cricket Top News

ഐപിഎൽ: രഹാനെ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്

November 15, 2019

author:

ഐപിഎൽ: രഹാനെ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്

അടുത്ത ഐ പി എൽ സീസൺ മുതൽ രഹാനെ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കും. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു രഹാന. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് രഹാന. 2011ൽ രാജസ്ഥാനിലെത്തിയ താരം മികച്ച പ്രകടനമാണ് നടത്തിയത്. 2018ൽ സ്മിത്ത് വിലക്ക് മൂലം കളിക്കാതിരുന്ന സാഹചര്യത്തിൽ രഹാന ടീമിൻറെ നായകനായി എത്തി. എന്ന നായകനെന്ന് നിലയിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞില്ല.

ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍കണ്ഡയെ ഡല്‍ഹി രാജസ്ഥാന് നല്‍കിയാണ് രഹാന ഡൽഹിയിൽ എത്തിയത്. 100 ഐപിഎൽ  മൽസരങ്ങൾ ആണ് രഹാന രാജസ്ഥാന് വേണ്ടി കളിച്ചത്. നായകനായി എത്തിയ താരം ശോഭിക്കാത്തതിനാൽ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.രാജസ്ഥാന് വേണ്ടി രണ്ട് സെഞ്ചുറിയും, 17അർദ്ധ സെഞ്ചുറിയും രഹാനെ നേടിയിട്ടുണ്ട്.

Leave a comment