Cricket Top News

ഇൻഡോർ ടെസ്റ്റ്: ഒന്നാം ദിവസം ഇന്ത്യക്ക് ആധിപത്യം, ബംഗ്ലാദേശിനെ 150ൽ ഒതുക്കി  

November 15, 2019

author:

ഇൻഡോർ ടെസ്റ്റ്: ഒന്നാം ദിവസം ഇന്ത്യക്ക് ആധിപത്യം, ബംഗ്ലാദേശിനെ 150ൽ ഒതുക്കി  

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്നലെ തുടക്കമായി. ആദ്യ ദിവസം ബംഗ്ലാദേശിനെ റിനോതുക്കി ഇന്ത്യ ആധിപത്യം നേടി.ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശ് തകർന്നടിയുകയായിരുന്നു. ബന്ഗ്ലാദേശിനെ ഇന്ത്യ 150 റൺസിന് ഓൾഔട്ടാക്കി.ഷമിയും കൂട്ടരും ബംഗ്ലാദേശിനെ അനങ്ങാൻ പോലും സമ്മതിച്ചില്ല. മറുപടി ബാറ്റിങിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഒന്നാം ദിവസം കാളി അവസാനിച്ചപ്പോൾ ഇന്ത്യ 86-1 എന്ന നിലയിലാണ്. 37 റൺസുമായി മായങ്ക് അഗർവാളും, 43 റൺസുമായി പൂജാരയുമാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് വികെക്ടുകൾ 12 റൺസിൽ അവർക്ക് നഷ്ടമായി. മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), ലിറ്റില്‍ദാസ്(21) എന്നിവർ മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. ബാക്കി ഉള്ളവരെല്ലാം വനന്തുപോലെ തിരിച്ച് കയറി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ഇഷാന്ത്ശർമ്മ, ഉമേഷ് യാദവ്, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയെ ആദ്യം തന്നെ നഷ്ടമായി. ആറ് റൺസ് ആണ് താരം നേടിയത്. പിന്നീടെത്തിയ പുജാരയുമായി ചേർന്ന് മായങ്ക് അഗർവാൾ മികച്ച കൂട്ടുകെട്ടാണ് നേടിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസാണ് ഇതുവരെ നേടിയത്. രോഹിതിനെ അബു ജായേദ് ആണ് പുറത്താക്കിയത്.

Leave a comment