ഫിഫ ലോകകപ്പ് യോഗ്യത: സമനിലയിൽ നിന്ന് കരകയറാതെ ഇന്ത്യ
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും സമനില കുരുക്ക്. ഇന്നലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിച്ചത്. ഇത്തവണയും ഇന്ത്യ അവസാന നിമിഷമാണ് സമനില ഗോൾ നേടിയത്. ആദ്യ പകുതിയിൽ മോശം പ്രകടനം നടത്തിയ ഇന്ത്യ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ഗോൾ നേടാൻ തൊണ്ണൂറ്റിയൊന്ന് മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
വളരെ മോശം പ്രകടനമാണ് രണ്ട് ടീമുകളും നടത്തിയത്. ആദ്യ പകുതിയിൽ താളം കണ്ടെത്താൻ രണ്ട് ടീമുകളും വളരെയേറെ ബുദ്ധിമുട്ടി. എന്നാൽ ഒന്നാം പകുതിയിലെ അവസാന നിമിഷം അഫ്ഗാൻ ഗോൾ നേടി ഇന്ത്യയെ ഞെട്ടിച്ചു. ഇതോടെ ഉണർന്ന ഇന്ത്യ ഗോളിനായി മികച്ച പ്രകടനമാണ് രണ്ടാം പകുതിയിൽ നടത്തിയത്. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ വളരെ പുറകിലാണ് അഫ്ഗാൻ. എണ്ണിയിട്ടും ഇന്ത്യക്ക് അഫ്ഗാന് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല. സല്ഫഗര് ആണ് അഫ്ഗാന് വേണ്ടി ഗോൾ നേടിയത്. ഇന്ത്യയെ പരാജയത്തിൽ നിന്ന് രക്ഷിച്ചത് ലെന് ദുംഗല് ആണ്.
ഇതുവരെ ഇന്ത്യക്ക് യോഗ്യത മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല.ആദ്യ മത്സരത്തിൽ ഒമാനോട് തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ ഒതുക്കി, മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനോടും സമനില വഴങ്ങി. ഇത് മൂന്നാം സംനിലയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്ക് ഇപ്പോൾ മൂന്ന് പോയിന്റ് ആണ്. ഫിഫ യോഗ്യത നേടണമെങ്കിൽ ഗ്രുപ്പിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്തണം.






































