ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ഇന്നാരംഭിക്കും
ടി20 പരമ്പരയ്ക്ക് ശേഷം ഇന്ന് ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരം ആരംഭിക്കും.ഇന്ന് രാവിലെ 9:30ന് ആണ് മത്സരം ആരംഭിക്കുന്നത്. വിരാട് കൊഹ്ലി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്ന് മൽസരം നടക്കുന്നത്. ടി20 ടീമിനെ നയിച്ചത് രോഹിത് ശരമയായിരുന്നു. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് വേണ്ടി പിങ്ക് ബോളിലും ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തി. രണ്ടാം ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് ആയി കളിക്കുന്നത്. ടി20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. 2-1 എന്നനിലയിലാണ് ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ അരാം മത്സരമാണ് ഇന്ന് നടക്കുനാന്ത്. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതാണ്. എന്നാൽ ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശ് ഇതുവരെ മത്സരിച്ചിട്ടില്ല. അവരുടെ ആദ്യമത്സരമാണ് ഇന്ന് നടക്കുന്നത്. ദക്ഷിണാഫ്രിക്കയെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്ന് മത്സരിക്കാൻ ഇറങ്ങുന്നത്.






































