Foot Ball Top News

ഫിഫ ലോകകപ്പ് യോഗ്യത: ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം ഇന്ന്

November 14, 2019

author:

ഫിഫ ലോകകപ്പ് യോഗ്യത: ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം ഇന്ന്

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ ആദ്യ എവേ മൽസരങ്ങൾ നാളെ ആരംഭിക്കും. നാളെ അഫ്ഗാനിസ്ഥാനെ ആണ് ഇന്ത്യ നേടിടുന്നത്. നാളെ ഇന്ത്യൻ സമയം രാത്രി 7:30ന് ആണ് മൽസരം ആരംഭിക്കുന്നത്.ഇതുവരെ ഇന്ത്യക്ക് യോഗ്യത മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല.ആദ്യ മത്സരത്തിൽ ഒമാനോട് തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ ഒതുക്കി, മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനോടും സമനില വഴങ്ങി.

ത​​ജി​​ക്കി​​സ്ഥാ​​നി​​ലെ ദു​​ഷാ​​ന്‍​​ബെ​​യി​​ല്‍ ആണ് ഇന്ന് മത്സരം നടക്കുന്നത്. ആദ്യ ജയത്തിനായിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.26 പേരടങ്ങുന്നടീമുമായിട്ടാണ് ഇന്ത്യ എത്തിയിരിക്കുനന്ത്. അനസ് എടത്തൊടിക, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരൂണിയന്‍ എന്നീ മലയാളികളാണ് ടീമിൽ ഉണ്ട്. നവംബർ 19ന് ആണ് ഇന്ത്യയുടെ അഞ്ചാം മത്സരം നടക്കുന്നത്. ഒമാനെതിരെയാണ് അഞ്ചാം മത്സരം.

Leave a comment