Cricket Top News

ഐപിഎൽ: ട്രെന്റ് ബോള്‍ട്ട് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക്

November 13, 2019

author:

ഐപിഎൽ: ട്രെന്റ് ബോള്‍ട്ട് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക്

അടുത്ത ഐ പി എൽ സീസൺ മുതൽ ട്രെന്റ് ബോള്‍ട്ട്  ഇത്തവണത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. നിലവിൽ ഡല്‍ഹി ക്യാപിറ്റല്‍സിൻറെ താരമാണ് ബോൾട്ട്. കഴിഞ്ഞ രണ്ട് സീസണുകളിയി തരാം ഡൽഹിക്ക് വേണ്ടിയാണ് കളിച്ചത്.ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് തരാം കളിച്ചത്. ആറ് വിക്കറ്റുകൾ താരം നേടിയിരുന്നു. 2018 ഐപിഎൽ സീസണിൽ 14 മത്സരത്തില്‍ 18 വിക്കറ്റുകള്‍ നേടിയിരുന്നു. മികച്ച പേസ് ബൗളർമാരിൽ ഒരാൾ ബോൾട്ട്.

കഴിഞ്ഞ ദിവസം രവിചന്ദ്രന്‍ അശ്വിന്‍ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് എത്തിയിരുന്നു. കൂടുതൽ താരങ്ങൾ ടീമുകൾ മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോൾട്ടകൂടി മുംബൈ ഇന്ത്യൻസിൽ എത്തുന്നത് ശക്തമായ ടീമായി മുംബൈ വീണ്ടും മാറും. നിലവിൽ ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനമാണ് ബോൾട്ടിന് ഉള്ളത്. ഐപിഎൽല്ലിൽ 34 മത്സരങ്ങള്‍ കളിച്ച ബോള്‍ട്ട് 38 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Leave a comment