പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂൾ നേടുമെന്ന് ജോസ് മൗറീനോ
ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂൾ നേടുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൗറീനോ പറഞ്ഞു. മികച്ച ഫോമിലാണ് ലിവർപൂൾ ഇപ്പോൾ. ഇതേ രീതിയിൽ പോവുകയാണെങ്കിൽ ടീം കിരീടം നേടുമെന്ന് അദ്ദേഹം പറഞ്ഞു. അല്നഹുതങ്ങൾ ഒന്നും നടന്നില്ലെക്കിൽ ടീം തന്നെ കപ്പുയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ടീമിലെ താരങ്ങൾക്ക് പരിക്കുകൾ ഉണ്ടാകാതിരിക്കാനായും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഈ പ്രീമിയർ ലീഗിൽ 12 കളികളിൽ നിന്ന് 34 പോയിന്റുമായി ലിവർ പൂള് ഒന്നാം സ്ഥാനത്താണ് ഉള്ളത്. അവർ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. 12 കാലികളിൽ നിന്ന് 11 കളികളും അവർ ജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചതൊഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും ലിവർപൂൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്.






































