Cricket Top News

ശ്രീലങ്കയിൽ ഇനി മുതൽ ഒത്തുകളിയും വാതുവെപ്പും ക്രിമിനല്‍ കുറ്റം

November 13, 2019

author:

ശ്രീലങ്കയിൽ ഇനി മുതൽ ഒത്തുകളിയും വാതുവെപ്പും ക്രിമിനല്‍ കുറ്റം

കൊളംബൊ: കായിക രംഗത്തെ അഴിമതി തടയാൻ പുതിയ നിയമവുമായി  ശ്രീലങ്കൻ സർക്കാർ. ഇനി മുതൽ ഒത്തുകളിയും വാതുവെപ്പും ക്രിമിനല്‍ കുറ്റമായി മാറും. ഇതിൻറെ ബിൽ ശ്രീലങ്കന്‍ പാര്‍ലമെന്റിൽ അവതരിപ്പിച്ചു. ഇതനുസരിച്ച് ഇനിമുതൽ കായികരംഗത്തെ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്ക് 10 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.

സൗത്ത് ഏഷ്യയിൽ ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യമാണ് ശ്രീലങ്ക. ക്രിക്കറ്റ് ഉൾപ്പടെ എല്ലാ കായിക രംഗത്തും ഈ നിയമം ബാധകമായിരിക്കും.മാച്ച് ഫിക്‌സിങ്, സ്‌പോട് ഫിക്‌സിങ്, ടീം വിവരങ്ങള്‍ പുറത്തുവിടുക, പങ്കെടുക്കുന്ന മത്സരങ്ങളില്‍ താരങ്ങള്‍ ബെറ്റു വെയ്ക്കുക, പണത്തിനും ആനുകൂല്യങ്ങള്‍ക്കുമായി നിയമങ്ങള്‍ വളച്ചൊടിക്കുക എന്നീ കുറ്റങ്ങൾക്ക് ത്തു വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ഈടാക്കുന്നത്.

Leave a comment