ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരങ്ങൾ
ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒന്നാം സ്ഥാനം നിലനിർത്തി. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഇന്ത്യൻ താരങ്ങളാണ് ഒന്നാമത്. ബാറ്റിങ്ങിലും വിരാട് കോഹിലിയും, ബൗളിങ്ങിൽ ജസ്‌പ്രീത് ബുംറയും ആണ് ഒന്നാം സ്ഥാനത്തുള്ളത്.ബാറ്റിങ്ങിൽ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം നടത്തിയതിൻറെ അടിസ്ഥാനത്തിലാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ആള്‍ റൗണ്ടര്‍മാരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ താരം ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് ഉള്ളത്.
895 പോയിന്റാണ് കോഹിലിക്കുള്ളത്, ബൗളിങ്ങിൽ ബുംറയ്ക്ക് 797 പോയിന്റാണ് ഉള്ളത്. രോഹിത് ശർമയ്ക്ക് 863 പോയിന്റാണ് ഉള്ളത്. ബാറ്റിങ്ങിൽ 834 പോയിന്റുമായി പാകിസ്ഥാൻ താരം ബാബർ അസം ആണ് മൂന്നാം സ്ഥാനത്തുള്ളത്.






































