Foot Ball Top News

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ യുവന്റസ്‌ ഒന്നാമത്

November 12, 2019

author:

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ യുവന്റസ്‌ ഒന്നാമത്

ഇറ്റാലിയന്‍ സീരി എയിൽ ഇന്നലെ നടന്ന എ.സി. മിലാൻ യുവന്റസ്‌ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസ്‌ വിജയിച്ചു. ജയത്തോടെ പോയിന്റ് നിലയിൽ അവർ ഒന്നാമതെത്തി.പൗളോ ഡിബാലയാണ്‌ യുവന്റസിന് വേണ്ടി ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരമായി പൗലോ ഡൈബാല അമ്പത്തിയഞ്ചാം മിനിറ്റിൽ ആണ് എത്തിയത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോൾ പിറന്നത്.

മികച്ച പ്രകടനമാണ് യുവന്റസ്‌ നടത്തിയത്. മൽസരത്തിൽ ആധിപത്യവും അവർക്കായിരുന്നു. മികച്ച പാസുകളും , ഡിഫൻസുമായി ഗ്രൗണ്ടിൽ നിറഞ്ഞു നിന്ന യുവന്റസ്‌ 77-ാം മിനിറ്റില്‍ ആണ് വിജയ ഗോൾ നേടി. 12 കളികളിൽ 10 ജയവുമായി 32 പോയിന്റുമായി യുവന്റസ്‌ ഒന്നാമതാണ്. ഇന്റർമിലാൻ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഒരു പോയിന്റ് വ്യതാസത്തിലാണ് അവർ രണ്ടാമത് നിൽക്കുന്നത്.

Leave a comment