Cricket Top News

മുഷ്താഖ് അലി ടി20 മത്സരത്തില്‍ ത്രിപുരയക്കെതിരെ കേരളത്തിന് തകർപ്പൻ ജയം

November 12, 2019

author:

മുഷ്താഖ് അലി ടി20 മത്സരത്തില്‍ ത്രിപുരയക്കെതിരെ കേരളത്തിന് തകർപ്പൻ ജയം

ഇന്നലെ നടന്ന മുഷ്താഖ് അലി ടി20 മത്സരത്തില്‍ കേരളത്തിന് തകർപ്പൻ ജയം. ത്രിപുരയെ 14 റൺസിനാണ് കേരളം തോൽപ്പിച്ചത്. കേരളം ഉയർത്തിയ 191 റൺസ് പിന്തുടർന്ന ത്രിപുരയ്ക്ക് 177 റൺസ് നേടാനെ കഴിഞ്ഞപ്പോള്. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരു പോലെ തിളങ്ങാൻ കേരളത്തിനായി. ജലജ് സക്സേനയുടെ ബൗളിങ്ങ് മികവിലാണ് കേരളം ത്രിപുരയെ 177 റൺസിൽ ഒതുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ സച്ചിന്‍ ബേബി നേടിയ 58 റണ്‍സാണ് കേരളത്തെ മികച്ച സ്‌കോറിൽ എത്തിച്ചത്. കേരളത്തിന് വേണ്ടി രോഹന്‍(30) മൊഹമ്മദ് അസറുദ്ദീൻ(25) എന്നിവർ മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിൽ ത്രിപുരയ്ക്ക് വേണ്ടി മിലിന്ദ് കുമാറിന് മാത്രമാണ് മികച്ച ബാറ്റിങ്ങ് കാഴ്ചവെയ്ക്കാൻ സാധിച്ചത്. മറ്റാർക്കും തിളങ്ങാൻ ആയില്ല. കേരളത്തിന് വേണ്ടി ജലജ് സക്സേന നാല് വിക്കറ്റ് നേടി.ബേസിൽ തമ്പി രണ്ട് വിക്കറ്റ് നേടി.കേരളത്തിൻറെ അടുത്ത മത്സരം നവംബർ 12ന് മണിപ്പൂരിനെതിരെയാണ്.

Leave a comment