Foot Ball Top News

ഹീറോ U-17 വനിതാ ചാമ്ബ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും

November 11, 2019

author:

ഹീറോ U-17 വനിതാ ചാമ്ബ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും

ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഹീറോ അണ്ടർ 17 വിമൻസ് ചാമ്പ്യൻഷിപ്പ് 2019ന് ഇന്ന് പശ്ചിമ ബംഗാളിലെ കല്യാണിയിൽ തുടക്കമാകും. നവംബർ 11 മുതൽ 17 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. അണ്ടര്‍ 17 വനിതാ ലോകകപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ ടൂർണമെൻറ് നടത്തുന്നത്. ഈ വർഷം ആദ്യം പ്രഖ്യാപിച്ച ടൂർണമെന്റിൽ ഏഴ് ദിവസത്തെ കാലയളവിൽ 4 ടീമുകൾ ട്രോഫിക്കായി മത്സരിക്കും.

73 താരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. ഈ ടൂർണമെന്റിലെ പ്രകടനം കണക്കിലെടുത്താകും ഇന്ത്യന്‍ ക്യാമ്ബിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. പാന്തേഴ്സ്, ടൈഗ്രസെസ്, ലയണിസിസ്, ചീറ്റാസ് എന്നിങ്ങനെയാണ് ടീമുകളുടെ പേര്. ഇവർ പരസ്പരം ആദ്യ റൗണ്ടിൽ മത്സരിക്കും. ഓരോ ടീമിനും ഒരു ഹെഡ് കോച്ച്, അസിസ്റ്റന്റ് കോച്ച്, ഗോൾകീപ്പിംഗ് കോച്ച്, ഫിസിയോ, ടീം മാനേജർ എന്നിവരടങ്ങുന്ന അഞ്ച് അംഗ സപ്പോർട്ട് സ്റ്റാഫ് ഉണ്ട്. ഏഴോളം മലയാളായി താരങ്ങൾ ടീമുകളിലുണ്ട്. ടൈഗ്രസെസിനെ പരിശീലിപ്പിക്കുന്നത് മലയാളി കോച്ചായ പ്രിയ ആണ്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2020 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് വരെ രാജ്യത്ത് വനിതാ ഫുട്ബോളിൽ താൽപര്യം വളർത്തുക എന്നതാണ് ടൂർണമെന്റിന്റെ ലക്ഷ്യം.

ടീമുകൾ:

ലയണിസിസ് സ്ക്വാഡ്:

ഗോൾകീപ്പർമാർ: മഞ്ജു ഗഞ്ചു, അഡ്രിജ സർഖേൽ.

പ്രതിരോധക്കാർ: പൂർണിമ കുമാരി, നിർമ്മല ദേവി, കൃതിനാ ദേവി, കിരൺ, ഡെയ്‌സി ക്രാസ്റ്റോ.

മിഡ്‌ഫീൽഡർമാർ: അസ്താം ഒറയോൺ, പ്രിയങ്ക ദേവി നൊറേം, പ്രിയങ്ക സുജീഷ് , പൂനം, സുനിത, ബാബിന ദേവി ലിഷാം.

ഫോർവേഡ്സ്: ശിൽക്കി ദേവി, മാരിയമ്മൽ ബാലമുരുകൻ, സുമതി കുമാരി, ലിൻഡ കോം, സായ്.

ഹെഡ് കോച്ച്: അലക്സ് ആംബ്രോസ്.

ടൈഗ്രസെസ് സ്ക്വാഡ്:

ഗോൾകീപ്പർമാർ: മനീഷ, ലാവണ്യ നിത്യാനന്ദം, തനു.

പ്രതിരോധക്കാർ: നിഷ, നകേത, ലിങ്‌നെയിലം കിപ്‌ജെൻ, മെക്കോള ദേവി, ജ്യോതി കുമാരി, ലിൻഡ.

മിഡ്‌ഫീൽഡർമാർ: മാർട്ടിന , അഞ്ജു, നിതു ലിൻഡ, അമിഷാ ബാക്‌സ്‌ല, അവേക സിംഗ്.

ഫോർവേഡ്സ്: കാരെൻ എസ്ട്രോസിയോ, മനീഷ നായിക്.

ഹെഡ് കോച്ച്: പ്രിയ പി.വി.

പാന്തേഴ്സ് സ്ക്വാഡ്:

ഗോൾകീപ്പർമാർ: തൻവി മവാനി, അഞ്ജലി ബാർക്കെ.

പ്രതിരോധക്കാർ: റൂത്തി ലാൽറിൻമാവി, ശിൽ‌പബെൻ താക്കൂർ, അനാമിക. ബി, തീർത്ഥലക്ഷ്മി. ഇ, സുധ ടിർകി, സംഗീത ദാസ്, ആന്ത്രിക.

മിഡ്‌ഫീൽഡർമാർ: എൽ. റെജിയ, ശുഭാംഗി സതീഷ് സിംഗ്, മേഘ്‌ന. എ, ഗ്ലാഡിസ് , ക്ലെൻസി മിറാൻഡ.

ഫോർവേഡ്സ്: ശ്രീലക്ഷ്മി.എ, ലക്ഷ്മി മന്ദവി, ലാൽനുൻസിയാമി, സാനിക പാട്ടീൽ, പ്രിസ്റ്റി സി.എ, രജത്

ഹെഡ് കോച്ച്: സുഭാഷ് ചക്രബർത്തി

ചീറ്റാസ് സ്ക്വാഡ്:

ഗോൾകീപ്പർമാർ: അൻഷിക, വൃദ്ധി റൈസിംഗാനി.

പ്രതിരോധക്കാർ: റീത് കശ്യപ്, സരസ്വതി കുമാരി, ഡബ്ല്യു തോയിബി, കെ. ദുർഗ, കംന, റിതു.

മിഡ്‌ഫീൽഡർമാർ: സാൻഫിഡ നോംഗ്രം, കാഗോ അസുങ്, ആര്യ വി, മധുബാല, ഡ്രിസ്റ്റി പന്ത്.

ഫോർ‌വേർ‌ഡുകൾ‌: സുനലിന്ദ ലോറൻ‌, പ്രിയങ്ക കശ്യപ്, മാളവിക പി, ഫ്ലാനി കോസ്റ്റ, ഹർ‌മിലാൻ‌.

ഹെഡ് കോച്ച്: ഐനം ബെംബെം ദേവി

 

 

Leave a comment