പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ലിവര്‍പൂളിന് ജയം
പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂളിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. മത്സരം ആരംഭിച്ചപ്പോൾ മുതൽ ആക്രമണം അഴിച്ചുവിട്ട ലിവര്‍പൂൾ ആദ്യ ആറ് മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി. ഫാബിഞ്ഞോയായിരുന്നു ആദ്യ ഗോൾ നേടിയത്. ആദ്യ ഗോളിൻറെ ആവേശം തീരുന്നതിന് മുമ്പ് തന്നെ അവർ രണ്ടാം ഗോൾ നേടി. പതിമൂന്നാം മിനിറ്റിൽ മുമ്ബ് മുഹമ്മദ് സല ആണ് രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതി 2-0 എന്ന സ്‌കോറിൽ മത്സരം അവസാനിച്ചു.
ആദ്യ പകുതിയിലെ അതെ പോരാട്ടം രണ്ടാം പകുതിയിലും തുടർന്ന ലിവർപൂൾ 51-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. സാദിയോ മാനെ ആണ് മൂന്നാം ഗോൾ നേടിയത്. പിന്നീട് 78-ാം മിനിറ്റില്‍ ബര്‍നാടോ സില്‍വ സിറ്റിക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. ജയത്തോടെ ലിവർപൂൾ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ. ഈ സീസണിൽ ഇതുവരെ അവർ പരാജയം അറിഞ്ഞിട്ടില്ല. ഒരു മത്സരം സമനിലയിൽ അവസാനിച്ചതൊഴിച്ചാൽ ബാക്കി എല്ലാ മത്സരവും അവർ ജയിച്ചു. 12 കളികളിൽ നിന്ന് 34 പോയിന്റ് ആണ് അവർക്കുള്ളത്.






































