ഇന്ന് സഞ്ജു സാംസൺ ജന്മദിനം
സഞ്ജു വിശ്വനാഥ് സാംസൺ11 നവംബർ 1994, വിഴിഞ്ഞത്തെ പുല്ലുവിള എന്ന സ്ഥലത്ത് ജനിച്ചു.വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹം ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.2015 ജൂലൈ 19 ന് സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്‌ക്കായി ട്വന്റി -20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ഐപിഎല്ലിൽ 1,000 റൺസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനും രഞ്ജി ട്രോഫി ടീമിൽ ക്യാപ്റ്റനായ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനുമാണ് അദ്ദേഹം.
ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിനെയാണ് സഞ്ജു പ്രതിനിധീകരിക്കുന്നത്.2013 സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിച്ചത്. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം.2013 ഏപ്രിൽ 29 ന് റോയൽ ചലഞ്ചെർസ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എൽ അർദ്ധസെഞ്ച്വറി നേടി.2012ലെ ഐ.പി.എൽ. ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നെങ്കിലും അദ്ദേഹത്തിൽ കളിക്കാൻ അവസരം ലഭിച്ചില്ല. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.
കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു.വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ് മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു.കാൽപന്തു കളിയിൽ ശ്രദ്ധയാർന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയർന്ന ഒരു യുവപ്രതിഭ എന്നാ നിലയിൽ സഞ്ജു ഏറെ ശ്രദ്ധ ആകർഷിക്കുന്നു.ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്ന് തന്നെ പഠിച്ചു.ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു.പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012-ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.
രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി പ്രശസ്തി ആർജിച്ചു.തന്റെ നാലാം മത്സരത്തിൽ പുണെ വാരിയെർസിനെതിരെ അതി സമ്മർദ്ദ ഘട്ടത്തിൽ നിന്നും ടീമിനെ രക്ഷപെടുത്തി ‘നയാ സോച്’ എന്നാ പുരസ്കാരത്തിന് അർഹനായി.ഓൺലൈൻ പോളിംഗിലൂടെ 2013 ഐ.പി.എൽ ഇലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സഞ്ജു സ്വന്തമാക്കി.കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ക്രിക്കറ്റർക്കുള്ള എസ്.കെ. നായർ പുരസ്കാരവും സ്വന്തമാക്കി.






































