ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ബെംഗളൂരു എഫ് സി
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇരുപതാം മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു തോൽപ്പിച്ചത്. ഈ സീസണിലെ ബെംഗളൂരു എഫ് സിയുടെ ആദ്യ ജയമാണിത്. മുന്‍ ചാമ്ബ്യന്‍മാരുടെ പോരാട്ടത്തല്‍ ബെംഗളൂരു എഫ് സി തകർപ്പൻ പ്രകടനമാണ് നടത്തിയത്. എറിക് പാര്‍ത്തലു, സുനില്‍ ചേത്രി, സെമ്ബോയി എന്നിവരാണ് ഗോളുകൾ നേടിയത്. ഒന്നാം പകുതിയിൽ രണ്ട് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടാം പകുതിയുടെ അവസാനമാണ് മൂന്നാം ഗോൾ പിറന്നത്. ജയത്തോടെ ബെംഗളൂരു എഫ് സി പോയിന്റ് നിലയിൽ അഞ്ചാമതെത്തി.
മൽസരം തുടങ്ങി 14-ാം മിനിറ്റില്‍ ബെംഗളൂരു എഫ് സി എറിക്കിലൂടെ ആദ്യ ഗോൾ നേടി. പിന്നീട് 11 മിനിറ്റിന് ശേഷം സുനില്‍ ഛേത്രി രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. മൽസരത്തിൽ ചെന്നൈ ഗോളിനായി പരിശ്രമിച്ചെങ്കിലും ഗോൾ നേടാനുള്ള അവരുടെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. ആദ്യ പകുതിക്ക് ശേഷം ഉണർന്ന് കളിച്ച ചെന്നൈയിൻ എഫ് സി ബെംഗളൂരുവിനെ പല തവണ ഡിഫൻസിലൂടെ തടഞ്ഞു. എന്നാൽ 84-ാം മിനിറ്റില്‍ സെമ്ബോയിലൂടെ ബെംഗളൂരു മൂന്നാം ഗോൾ നേടി. ഒരു പോയിന്റ് മാത്രമുള്ള ചെന്നൈയിൻ എഫ് സി പോയിന്റ് നിലയിൽ ഏറ്റവും താഴെയാണ്.






































