Cricket Top News

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യിൽ ഇന്ത്യൻ വനിതകൾക്ക് ജയം

November 10, 2019

author:

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യിൽ ഇന്ത്യൻ വനിതകൾക്ക് ജയം

സെന്റ് ലൂസിയ: ഏകദിന പരമ്പരയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസ് വനിത ടി20 മത്സരത്തിലെ ആദ്യ മൽസരത്തിൽ ഇന്ത്യയ്ക്ക് ജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 84 റൺസിന് വിൻഡീസിനെ തോൽപ്പിച്ചു. ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടർന്ന് വിൻഡീസ് ഇന്നിങ്‌സ് 101/9 എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യൻ ഓപ്പണർമാരായ ഷഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെയും തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം നേടിയത്.

ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകർപ്പൻ ബാറ്റിങ്ങ് ആണ് ഇന്ത്യ നടത്തിയത്. ഓപ്പണർമാർ രണ്ട് പേരും ചേർന്ന് ഒന്നാം വിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി 143 റൺസ് നേടി. ഷഫാലി 73 റൺസ് നേടിയപ്പോൾ, സ്മൃതി മന്ദാന 67 റൺസ് നേടി. ഇവരുടെ ബാറ്റിങ്ങ് മികവിൽ ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 33 റൺസ് നേടിയ ഷെമെയ്ൻ കാമ്പ്‌ബെൽ ആണ് അവരുടെ ടോപ് സ്‌കോറർ. 20 ഓവറിൽ അവർ 9 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് ആണ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങൾ ഉള്ള ടി20 പരമ്പരയിൽ ഇന്ത്യ ലീഡ് നേടി. ഇന്ത്യക്ക് വേണ്ടി ശിഖ, രാധ, പൂനം എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment