Foot Ball Top News

ഐ.എസ്.എല്‍: ബെംഗളൂരു എഫ് സി ഇന്ന് ചെന്നൈയിൻ എഫ് സിയെ നേരിടും

November 10, 2019

author:

ഐ.എസ്.എല്‍: ബെംഗളൂരു എഫ് സി ഇന്ന് ചെന്നൈയിൻ എഫ് സിയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇരുപതാം മത്സരത്തിൽ ഇന്ന് ബെംഗളൂരു എഫ് സി ചെന്നൈയിൻ എഫ് സിയെ നേരിടും. ബെംഗളൂരുവിൻറെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മത്സരം. ഈ സീസണിൽ ഇതുവരെ ഒരു ജയം പോലും നേടാൻ കഴിയാത്ത രണ്ട് ടീമുകളാണ് ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സി ഈ സീസണിൽ ഇതുവരെ ഒരു ഗോൾ ആണ് നേടിയത്. കളിച്ച മൂന്ന് കളികളും സമനിലയിലാണ് പിരിഞ്ഞത്.

എന്നാൽ ചെന്നൈയിൻ എഫ് സിക്ക് രണ്ട് തോൽവിയും ഒരു സമനിലയുമാണ് ഉള്ളത്. ഈ സീസണിൽ ഏറ്റവും മോശം പ്രകടനമാണ് ചെന്നൈയിൻ എഫ് സി നടത്തുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും പുതിയ സ്ട്രൈക്കര്‍ മാനുവല്‍ എന്‍വുവും മികച്ച ഫോമിൽ എത്താത്തതാണ് ബെംഗളൂരു എഫ് സിയുടെ പ്രശ്നം. ഗോൾ നേടാൻ അവർക്ക് കഴിയുന്നുമില്ല.

Leave a comment