Cricket Top News

പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും, ബംഗ്ലദേശും: മൂന്നാം ടി20 മത്സരം ഇന്ന്

November 10, 2019

author:

പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും, ബംഗ്ലദേശും: മൂന്നാം ടി20 മത്സരം ഇന്ന്

നാഗ്‌പൂർ : ബംഗ്ലദേശിൻറെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നാടക്കും. രണ്ട് ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ മത്സരം ബംഗ്ലാദേശ് ജയിച്ചപ്പോൾ, രണ്ടാം മൽസരം ഇന്ത്യ നേടി. അതിനാൽ ഇന്നത്തെ മത്സരമാണ് വിജയികളെ തീരുമാനിക്കുന്നത്. ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ഇന്ത്യ രണ്ടാം ടി20യിൽ എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.

ഇന്ന്‌ രാത്രി ഏഴിന്‌ നാഗ്‌പുരിലെ വിദര്‍ഭ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ആണ് മൂന്നാം മത്സരം നടക്കുന്നത്.രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശർമ്മയാണ് മൂന്നാം മൽസരത്തിലും ഇന്ത്യയുടെ തുറുപ്പിച്ചീട്ട്. ടീമിൽ ഇടം നേടിയിട്ടും മലയാളി താരം സഞ്ജു സാംസണിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.ഇന്ന് അവസരം ലഭിക്കുമോയെന്ന ആകാംഷയിലാണ്‌ മലയാളി ക്രിക്കറ്റ്‌ പ്രേമികള്‍.വിക്കറ്റിന് മുന്നിലും, പിന്നിലും ഒരു പോലെ പരാജയപ്പെട്ടിട്ടും പന്തിനെ ടീമിൽ നിലനിർത്തുന്നതിൽ വിവാദങ്ങൾ ഉയരുന്നുണ്ട്. ഇന്ന് ഖലീൽ അഹമ്മദിന് പകരം ഷാര്‍ദ്ദുള്‍ താക്കൂര്‍ ടീമിൽ എത്താൻ സാധ്യതയുണ്ട്.

Leave a comment